Ads 468x60px

Like and share on Facebook and Google+

Friday 7 December 2012

Ozhimuri

Ozhimuri- A review by Abu Thahir.


ഒഴി മുറി:

സത്യം പറഞ്ഞാല്‍ ഒരു കുറ്റവും കണ്ടുപിടിക്കല്ലേ എന്ന് വിചാരിച്ചു കണ്ട സിനിമ ഒരു കുറ്റവും കണ്ടു പിടിക്കാന്‍ കഴിയാതെ കണ്ടു തീര്‍ത്തപ്പോള്‍ വല്ലാത്ത ഒരു ഇഷ്ട്ടം തോന്നി ഈ സിനിമയോട്.

ഉസ്താദ്‌ ഹോട്റെലിനു ശേഷം ഞാന്‍ ഏറ്റവും ഇഷ്ട്ടപെട്ട സിനിമ നല്ല തിരക്കഥ നല്ല ഡയറക്ഷന്‍ ഓവര്‍ ഓള്‍ ഒരു നല്ല പടം.


തെക്കന്‍ തിരുവിതാം കൂറിന്റെ പഴയ കാലവും കാലികവുമായ സാമൂഹിക സ്ഥിതി വളരെ നല്ല രീതിയില്‍ പറഞ്ഞ സിനിമ.

ഒരു ഘട്ടത്തില്‍ തികഞ്ഞ മെയില്‍ ഷോവനിസം രേപ്രേസേന്റ്റ് ചെയ്യുന്ന സിനിമ ആണ് എന്ന് തോനിപ്പികുമെങ്കിലും അതെല്ലാം ആസ്ഥാനത് ആയി പോയി എന്ന് ഈ സിനിമ കഴിയുമ്പോള്‍ നമുക്ക് മനസിലാകും. മധുപാല്‍ തന്റെ ആദ്യ സൃഷ്ട്ടിയും രാജുമോന്റെയും ലാലിന്റെയും എക്കാലത്തെയും നല്ല പെര്ഫോമന്‍സ് ബേസ് ചെയ്ത മൂവി ആയ തലപ്പവിനെക്കാളും ഒട്ടും മോശമക്കാതെ രണ്ടാമത്തെ പടവും എടുത്തിരിക്കുന്നു കുറെ കുടുംബ ബന്ധങ്ങള്‍ ഇപ്പോളും തകരതിരിക്കുന്നത് കുട്ടികള്‍ കാരണമാണ് എന്നും , ഭാര്യയെ പേടിക്കുന്നവരാന് അവരെ തല്ലുന്നതും എന്നുള്ള ചില സത്യങ്ങള്‍ വിളിച്ചു പറയാന്‍ മധു പാല്‍ ഒപ്പം തിരകഥ കൃത്തും ധൈര്യം കാട്ടി എന്ന് വേണം പറയാന്‍ . പിന്നെ വിവാഹ ജീവിതത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും ഉള്ള സ്ഥാനം വളരെ നല്ല രീതിയില്‍ തന്നെ സംവിധായകന്‍ പറയുന്നുണ്ട് പിന്നെ തെക്ക തിരുവിതാം കൂറിലെ പഴയ കാല നായര്‍ സംസ്ക്കാരത്തെ വളരെ നല്ല രീതിയില്‍ തന്നെ ചിത്രം പറഞ്ഞിരിക്കുന്നു ചിലപ്പോള്‍ അതിനെയും നമുക്ക് ലിവിംഗ് റ്റു ഗെതര്‍ എന്ന് വിളികം എന്ത് ബന്ധത്തിന്റെയും വരമ്പ് ഒരു വെറ്റില ചെല്ലം അല്ലേല്‍ വെറ്റില ആണ് എന്നുള്ള ഒരു ദുരവസ്ഥ ഒക്കെ ഇത്ര നന്നായി ഇനി ആറം എടുക്കുമെന് എനിക്ക് തോനുന്നില്ല . മക്കള്‍ത്തയം മരുമക്കള്‍ത്തായം, താവഴി എന്നിങ്ങനെ പിടികിട്ടാത്ത സംഭവങ്ങള്‍ ഉണ്ടായിരുന്നു അതൊക്കെ കുറെ റെഫര്‍ ചെയ്തപ്പോള്‍ ഈ സിനിമ.ഒന്നും കൂടെ ഹൃദ്യമായി തോന്നി,


സിനിമയുടെ നെട്ടല്ല് തിരകഥ ആണ് എന്നുള്ളതിനെ ഊട്ടി ഉറപ്പിക്കുന്നതാണ് ഈ സിനിമ എല്ലാ താരങ്ങളും അവരവരുടെ ഭാഗങ്ങള്‍ വളരെ നല്ല രീതിയില്‍ ചെയ്തിട്ടുണ്ട്.


ഈ സിനിമയിലും സംവിധായകന്‍ നരേഷന്‍ സ്റ്റൈലില്‍ തന്നെ ആണ് കഥ പറഞ്ഞു പോകുനത് സെയിം ലൈക്‌ തലപ്പാവ്


എടുത്തു പറയേണ്ടത് ലാല്‍, ശ്വേത മേനോന്‍ , മല്ലിക നന്ദു എന്നിവര്‍ ഒക്കെ നല്ല തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആണ് നടത്തിയത് എന്തിനു ആസിഫ് , ഭാവന എന്നിവര്‍ പോലും അവര്‍ അവരുടെ റോളിനു നീതി പുലര്‍ത്താന് മാക്സിമം ശ്രമിച്ചിട്ടുണ്ട്.


ഇനിയും ഒരു പാട് പറയാനുണ്ട്‌ ഈ പടത്തിനെ പട്ടി കൂടുതല്‍ പറഞ്ഞു ചള മാകുന്നില്ല ഒരിക്കലും ഈ പടം മിസ്സ്‌ ചെയ്യരുത് മ്മടെ തന്സീര്‍ ഭായുടെ ഭാഷയില്‍ പറഞ്ഞാല്‍ കണ്ടേ പറ്റു ചാകുനതിനു മുന്‍
പ്


എന്‍റെ മാര്‍ക്ക്‌ : 8.5/10


1 comment:

  1. പടം കാണണം എന്ന് കരുതിയിരിക്കുകയാണ് ... കണ്ടിട്ട് ബാക്കി പറയാം. എന്തായാലും റിവ്യൂ കലക്കി., അബു താഹിര്‍ അറിയാത്ത പണി ചെയ്യില്ല എന്നൊക്കെ പറഞ്ഞിരുന്നുവെങ്കിലും പണി പഠിച്ചു ... എല്ലാ വിധ ആശംസകളും നേരുന്നു...ഇനിയും ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ ...

    ReplyDelete